Posts

Showing posts from December, 2017

ഒടുവിൽ പാർവതിക്ക് മമ്മുട്ടിയുടെ മറുപടി .............

Image
രാജ്യാന്താര ചലച്ചിത്രമേളയില്‍ നടി പാര്‍വതി കസബയ്‌ക്കെതരിരെ വിമര്‍ശനമുന്നയിച്ച് വിവാദമായിരുന്നു. ഇന്നാല്‍ ഇതിന് പ്രതികരണവുമായി വന്നിരിക്കുകയാണ് നടന്‍ സിദ്ധിഖ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം അറിയിച്ചത്. അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പാര്‍വതി പറഞ്ഞതിനെ കുറിച്ച് താന്‍ മമ്മൂട്ടിയോട് നേരിട്ട് ചോദിച്ചിരുന്നു. സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രധാന വിഷയം പാര്‍വതിയും കസബയും, മമ്മൂട്ടിയും ഒക്കെയാണല്ലോ? പലരുടെയും അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ എനിക്കും ഇതേകുറിച്ച് രണ്ട് വാക്ക് പറയണമെന്ന് തോന്നി. സംഭവിച്ചതെന്ത്? ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് ഒരു ചടങ്ങില്‍ വച്ച് നടി പാര്‍പറഞ്ഞു. കസബ എന്ന സിനിമയില്‍ മമ്മൂട്ടി സ്ത്രീകളോട് മോശമായ തരത്തില്‍ പെരുമാറുകയോ അവരെ ഇകഴ്്ത്തി സംസാരിക്കുകയോ ചെയ്യുന്ന ഒരു സീനുണ്ട്. അതത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. മമ്മൂട്ടിയെ പോലുള്ള ഒരു നടന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു. ഇതായിരുന്നു ആ കുട്ടി പറഞ്ഞത്. അത്  ആ കുട്ടിയുടെ അഭിപ്രായമാണ്. ആര്‍ക്കും അവരവരരുടെ അഭിപ്രായങ...

ബുജികളെയും ഫെമിനിസ്റ്റുകളെയും കളിയാക്കി ലക്ഷ്മി മേനോൻ..............

Image
സോഷ്യൽ മീഡിയയിലും ടി വി അവതാരിക എന്ന രീതിയിലും ശ്രദ്ധേയ ആയ ലക്ഷ്മി മേനോൻ തന്റെ ഫേസ്ബുക് പേജ് ആയ Lakshmi Menon - Vlogger ലൂടെ ഇപ്പോൾ പുതിയതായി പൊട്ടി മുളച്ച ലേഡി ബുജികളെയും ഫെമിനിച്ചികളെയും പരിഹസിച്ചുകൊണ്ട് "How To Be A Budhijeevi " എന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വിഡിയോയിൽ വളരെ രസകരമായി അവരെ പരിഹസിച്ച തരാം അവസാനം ഉപദേശങ്ങൾ കൊടുക്കാനും മറന്നില്ല 

ക്രിസ്തുമസിന്റെ പ്രധാന ആകര്‍ഷണമായ ക്രിസ്തുമസ് ട്രീ നമുക്കും അലങ്കരിക്കാം...........

Image
ക്രിസ്തുമസ് എന്നും ഒരു പുതുമയുടെ വിളിച്ചോതലാണ്. പ്രകാശവും സ്‌നേഹവും ആചാരങ്ങളുമെല്ലാം ചേര്‍ന്ന ഒരു അവധിക്കാല ഉത്സവം. ഒന്നും നഷ്ട്‌പ്പെടുത്തതാതെ സ്‌നേഹം പങ്കുവെയ്ക്കുവാനും എല്ലാം ആസ്വദിക്കുവാനും  എല്ലാവരും ശ്രദ്ധിക്കുന്ന ദിനം. ക്രിസ്തുമസ് ആചാരങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുമസിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രിസ്തുമസ് ട്രീ. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണിത്. ഒരുപാട് മരങ്ങള്‍ക്ക് നടുവിലായി ആരും ശ്രദ്ധിക്കാതെ നിന്ന ഒരു ചെറു മരം. ആ തണുത്ത രാത്രിയുടെ ഓര്‍മ്മയ്ക്കാണ് നമ്മള്‍ ആ ചെറു മരത്തെ വര്‍ണങ്ങളാല്‍ അലങ്കരിക്കുന്നത്. തന്‍റെ ചുറ്റുമുള്ള അന്ധകാരത്തെ തന്നാലാവുന്ന വിധം നീക്കം ചെയ്യുവാനാണ് ആ മരം ശ്രമിക്കുന്നത്. എങ്ങിനെയെല്ലാമാണ് ക്രിസ്തുമസ് ട്രീ അലങ്കരിക്കുകയെന്നും മറ്റെന്തെല്ലാം അലങ്കാരങ്ങളാണ് ക്രിസ്തുമസിനുള്ളതെന്നും നോക്കാം. ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമാണ് ക്രിസ്തുമസ് ട്രീ. പൈന്‍, മുള എന്നിങ്ങനെയുള്ള മരങ്ങൾ മുറ്റത്ത് വളർത്തി ക്രിസ്തുമസ് ട്രീയായി അലങ്കരിച്ചിരുന്ന കാലം മാഞ്ഞുപോയി. ഇപ്പോളെല്ലാം ഫാഷൻ ആർട്ടിഫിഷ്യൽ ട്രീകളാണ്. ...

ക്രിസ്തുമസിന്റെ പ്രധാന ആകര്‍ഷണമായ ക്രിസ്തുമസ് ട്രീ നമുക്കും അലങ്കരിക്കാം !

Image
ക്രിസ്തുമസ് എന്നും ഒരു പുതുമയുടെ വിളിച്ചോതലാണ്. പ്രകാശവും സ്‌നേഹവും ആചാരങ്ങളുമെല്ലാം ചേര്‍ന്ന ഒരു അവധിക്കാല ഉത്സവം. ഒന്നും നഷ്ട്‌പ്പെടുത്തതാതെ സ്‌നേഹം പങ്കുവെയ്ക്കുവാനും എല്ലാം ആസ്വദിക്കുവാനും  എല്ലാവരും ശ്രദ്ധിക്കുന്ന ദിനം. ക്രിസ്തുമസ് ആചാരങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുമസിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രിസ്തുമസ് ട്രീ. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണിത്.  ഒരുപാട് മരങ്ങള്‍ക്ക് നടുവിലായി ആരും ശ്രദ്ധിക്കാതെ നിന്ന ഒരു ചെറു മരം. ആ തണുത്ത രാത്രിയുടെ ഓര്‍മ്മയ്ക്കാണ് നമ്മള്‍ ആ ചെറു മരത്തെ വര്‍ണങ്ങളാല്‍ അലങ്കരിക്കുന്നത്. തന്‍റെ ചുറ്റുമുള്ള അന്ധകാരത്തെ തന്നാലാവുന്ന വിധം നീക്കം ചെയ്യുവാനാണ് ആ മരം ശ്രമിക്കുന്നത്. എങ്ങിനെയെല്ലാമാണ് ക്രിസ്തുമസ് ട്രീ അലങ്കരിക്കുകയെന്നും മറ്റെന്തെല്ലാം അലങ്കാരങ്ങളാണ് ക്രിസ്തുമസിനുള്ളതെന്നും നോക്കാം.  ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമാണ് ക്രിസ്തുമസ് ട്രീ. പൈന്‍, മുള എന്നിങ്ങനെയുള്ള മരങ്ങൾ മുറ്റത്ത് വളർത്തി ക്രിസ്തുമസ് ട്രീയായി അലങ്കരിച്ചിരുന്ന കാലം മാഞ്ഞുപോയി. ഇപ്പോളെല്ലാം ഫാഷൻ ആർട്ടിഫ...

ക്രിസ്തുമസ് ആഘോഷം ഉപേക്ഷിച്ചെന്ന വാര്‍ത്തയെ നിഷേധിച്ച് നസ്രത്ത് മേയര്‍

Image
നസ്രത്ത്: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിയില്‍ പ്രതിഷേധിച്ച് നസ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഉപേക്ഷിച്ചതായുള്ള പ്രചാരണങ്ങളെ നിഷേധിച്ച് നസ്രത്ത് മേയര്‍ അലി സലാം. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും നസ്രത്തില്‍ ക്രിസ്തുമസ് ആഘോഷം നടക്കുമെന്ന്‍ അദ്ദേഹം പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങള്‍ ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഈ വര്‍ഷവും നൃത്തം ചെയ്തും ഗാനം ആലപിച്ചുമുള്ള പരമ്പരാഗത ക്രിസ്തുമസ് ആഘോഷം നസ്രത്തില്‍ നടക്കുമെന്ന് മേയര്‍ വ്യക്തമാക്കി. നേരത്തേ, നസ്രത്തിലെ പരമ്പരാഗത ക്രിസ്തുമസ് ആഘോഷങ്ങള്‍ ഉപേക്ഷിച്ചെന്നും യുഎസിന്റെ ജറുസലം തീരുമാനത്തില്‍ തങ്ങള്‍ അതൃപ്തരാണെന്നും നഗര വക്താവ് പറഞ്ഞായുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. വിഷയത്തില്‍ ഉടനെ തന്നെ പ്രതികരണവുമായി മേയര്‍ രംഗത്തെത്തുകയായിരിന്നു. എ.ഡി. 600-ഓടെയാണ് ഒരു തീർഥാടന കേന്ദ്രമെന്ന നിലയിൽ നസ്രത്ത് ശ്രദ്ധനേടിയത്. മുസ്ലീംങ്ങളും ക്രിസ്ത്യാനികളും തിങ്ങിപ്പാര്‍ക്കുന്ന നസ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ലോകപ്രശസ്തമാണ്.

പരിഹാസ ശരങ്ങള്‍ എയ്യുന്നവര്‍ ഒന്നും അറിയുന്നില്ല; ഷീല കണ്ണന്താനത്തിന്റെ ത്യാഗത്തിന്റെ കഥ പറഞ്ഞ് അല്‍ഫോണ്‍സ്

Image
മലയാളികള്‍ കൊണ്ടാടിയ പരിഹാസമാണ് ഷീല കണ്ണന്താനത്തിന്റെ ‘ഇപ്പോള്‍ കുറച്ച് റിലാക്‌സേഷനുണ്ട്’എന്ന് തുടങ്ങുന്ന ഡയലോഗ്. കോമഡി ഷോകളിലും ട്രോളുകളിലും എല്ലാം ഈ ഡയലോഗ് നിറഞ്ഞ് നിന്നു. എന്നാല്‍ ഇത്തരത്തില്‍ മലയാളികള്‍ കളിയാക്കുന്ന മന്ത്രി പത്‌നിയുടെ കണ്ണീരണിഞ്ഞ കഥ റയുകയാണ് ഭര്‍ത്താവ് അല്‍ഫോണ്‍സ് കണ്ണന്താനം. കോമഡി ഷോയിലും വിഡിയോയിലും ഒക്കെ കൂളിംഗ് ഗ്ലാസും വച്ച് ‘എന്റമ്മേ…റിലാക്‌സേഷനുണ്ട്’ എന്നൊക്കെ പറയുന്ന പിള്ളേര്‍ക്ക് അറിയാമോ സമൂഹത്തിനു വേണ്ടി ഒരുപാട് ത്യാഗം സഹിച്ച ഒരാളെയാണ് കളിയാക്കുന്നതെന്ന്? കണ്ണന്താനത്തിന്റെ ചോദ്യമാണ്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞാണ് കണ്ണാന്താനം ട്രോളന്മാരോട് ഈ ചോദ്യം ഉന്നയിക്കുന്നത്. ഈസ്റ്റ് ഡല്‍ഹിയില്‍ ആയിരുന്ന സമയത്താണ് സംഭവം. അവിടുത്തെ എംഎല്‍എ അനധികൃതമായി പണിതിടുന്ന വീടുകള്‍ അല്‍ഫോന്‍സ് കണ്ണന്താനം കമ്മീഷണര്‍ ആയിരിക്കുമ്പോള്‍ നീക്കം ചെയ്തു. ഇതിന്റെ വൈരാഗ്യം അവര്‍ തീര്‍ത്തത് കുടുംബത്തിന്റെ നേര്‍ക്കായിരുന്നു. അവര്‍ ആയുധങ്ങളുമായി വീട് ആക്രമിച്ച് ഷീലയെ വെട്ടി പരിക്കേല്‍പിച്ചു. പത്തും പന്ത്രണ്ടും വയസുള്ള മക്കളോടും അവര്‍ ദ...

ഇനി മോഹൻലാൽ അല്ല ഓടിയനിൽ പകരം മറ്റൊരാൾ

Image
സൂപ്പർസ്റ്റാർ മോഹൻലാൽ നായകൻ ആയി ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന പുതിയ സിനിമയായ ഓടിയന്റ്റെ ന്യൂ ലുക്ക് മോഷൻ  വീഡിയോ പുറത്തുവന്ന ആരാധകർ ഞെട്ടി കാരണം നമ്മൾ ഇതുവരെ കണ്ട മോഹൻലാലിന് പകരം മറ്റൊരാളായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ട , താരത്തിന്റെ പുതിയ അവതാരത്തിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമ ലോകവും

ബിയറിന്റെ മണം ഇഷ്ടമല്ല, ഇഷ്ടം വൈനിനോട്; ബിയര്‍ കഴിക്കാതെ എങ്ങനെ ബിയറിന്റെ മണമറിയുമെന്ന് ചോദിച്ചപ്പോള്‍ നെക്സ്റ്റ് ക്വറ്റിന്എന്ന് സനുഷ

Image
ബിയറാണോ വൈനാണോ ഇഷ്ടമെന്ന് സനുഷയോടു ചോദിച്ചാല്‍ വൈനെന്ന് മറുപടി പറയും സനുഷ. എന്നാല്‍ വോഡ്കിയാണോ വിസ്കിയാണോ ഇഷ്ടമെന്ന് ചോദിച്ചാല്‍ വോഡ്കയെന്ന് പറയും. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സനുഷ മനസ്സുതുറക്കുന്നത്. അച്ഛനും അമ്മയും ഈ അഭിമുഖം കാണരുതെന്നും സനുഷ പറയുന്നു. ബിയറിനേക്കാള്‍ ഇഷ്ടം വൈനെന്ന് പറഞ്ഞ സനുഷ ബിയറിന്റെ മണം ഇഷ്ടമല്ലെന്നായിരുന്നു മറുപടി നല്‍കിയത്. ബിയര്‍ കഴിക്കാതെ ബിയറിന്റെ മണം എങ്ങനെ അറിയാമെന്ന ചോദ്യത്തിന് നെക്സ്റ്റ് ക്വസ്റ്റന്‍ എന്നായിരുന്നു സനുഷയുടെ പ്രതികരണം. പ്രണയത്തെ കുറിച്ചും സനുഷ പറയുന്നു. കൂട്ടുകാരുടെ പ്രണയത്തിന് സഹായം ചെയ്ത് കൊടുക്കാറുണ്ടെന്നും അനിയനും ടിപ്സുകള്‍ നല്‍കാറുണ്ടെന്നം സനുഷ. എന്നാല്‍ തനിക്ക് മറ്റാരോടും പ്രണയം തോന്നിയിട്ടില്ലെന്നും ജീവിതത്തോടാണ് പ്രണയമെന്നും തന്നോടു തന്നെയാണ് ഇഷ്ടവും പ്രണയമെന്നും സനുഷ പറയുന്നു. 1998ല്‍ കല്ലുകൊണ്ട് ഒരു പെണ്ണ് എന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച സനുഷ 2009ല്‍ റേനിഗുണ്ട എന്ന ചിത്രത്തില്‍ നായികയായും അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിലെത്തിയ സനുഷയുടെ ഏറ്റവും പുതിയ ചിത്രമാണ് കൊടിവീരന...

രാമലീല ഇനി തെലുങ്കിലും; ആഗ്രഹം പ്രകടിപ്പിച്ച്‌ തെുങ്ക് താരം

Image
ദിലീപിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം രാമലീല ഇനി തെലുങ്കിലേയ്ക്ക്... ചിത്രം തെലുങ്കില്‍ റീമേക്കിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമലീല തെലുങ്കിലെത്തുമ്ബോള്‍ നായകനായി എത്തുന്നത് ആരെന്ന് ചോദ്യമാണ് ഏവര്‍ക്കും. എന്നാല്‍ ഇതുസംബന്ധിച്ച്‌ തീരുമാനമായിട്ടില്ല. തെലുങ്ക് താരം കല്യാണ്‍ റാം റീമേക്കിന് താതപര്യം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. തെലുങ്ക് പ്രമുഖ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കുമായി രാമലീലയുടെ പ്രത്യേക പ്രദര്‍ശനവും കല്യാണ്‍ റാം ഒരുക്കി. രാമലീല പൊളിറ്റിക്കല്‍ ത്രില്ലറായതിനാല്‍ തെലുങ്കിലും സ്വീകരിക്കപ്പെടുമെന്നുള്ള വിശ്വാസത്തിലാണ് കല്യാണ്‍. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല.

"ആട് ഇല്ലാത്ത ട്രൈലെറുമായി ആട് 2"

Image
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലേക്ക് എത്തുന്നു. ആദ്യ ഗാനത്തിന് പിന്നാലെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗാനത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു , എന്നാല്‍ ട്രെയിലര്‍ പ്രതീക്ഷ നല്‍കുന്നവയാണ്.ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ച ആളുകള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ് ബോക്സ് ഓഫീസ് പരാജയമായിരുന്നു, എന്നാല്‍ ടോറന്റ് - ഡിവിഡി - ടീവി ചാനലുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ്. ചിത്രത്തിലെ കഥാപാത്രങ്ങളായ ജയസൂര്യയുടെ ഷാജി പാപ്പനും സണ്ണി വെയ്നിന്‍റെ ചെകുത്താന്‍ സേവ്യറും സൈജു കുറുപ്പിന്‍റെ അറക്കല്‍ അബുവും വിജയ് ബാബുവിന്‍റെ സര്‍ബത്ത് ഷമീര്‍ എന്നിവര്‍ രണ്ടാം വരവിലൂടെ ആദ്യ പരാജയത്തിന്റെ കയ്പ്പ് മധുരമാകുമോ ? കാത്തിരിക്കാം ..

ഒരു വര്‍ഷത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സഹികെട്ട യുവാവ് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി

Image
ദുബൈ: പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സഹപ്രവര്‍ത്തകനെ പാക് യുവാവ് കുത്തിക്കൊന്നു. 22 വയസുകാരനാണ് സ്വന്തം നാട്ടുകാരനും സഹപ്രവര്‍ത്തകനുമായ വ്യക്തിയെ സഹികെട്ട് കൊലപ്പെടുത്തിയത്. ഒരു വര്‍ഷത്തോളമായി ഇയാള്‍ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ മൊഴി. സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ വിചാരണ ആരംഭിച്ചു. ഫോണ്‍ ചെയ്ത സഹപ്രവര്‍ത്തകന്‍ 22കാരനോട് താമസിക്കുന്ന സ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് വിളിയെന്നു മനസിലാക്കിയ യുവാവ് കത്തിയുമായാണ് സഹപ്രവര്‍ത്തകന്റെ അടുത്തെത്തിയത്. പാര്‍ക്കിങ് ഏരിയയില്‍ എത്തിയ യുവാവ് സുഹൃത്തിനെ കണ്ടു. താമസസ്ഥലത്തേക്ക് ക്ഷണിച്ചെങ്കിലും താനില്ലെന്നും താല്‍പര്യമില്ലെന്നും യുവാവ് മറുപടി നല്‍കി. പക്ഷേ, സുഹൃത്ത് വഴങ്ങിയില്ല. യുവാവിന്റെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചു. പ്രകോപിതനായ ഇരുപത്തിരണ്ടുകാരന്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് സഹപ്രവര്‍ത്തകനെ കുത്തി. നെഞ്ചിലും വയറിലുമായി നിരവധി തവണ കത്തി ഉപയോഗിച്ചു കുത്തി. അവസാന ശ്വാസം എടുക്കുമ്പോള്‍ യുവാവ് കരഞ്ഞുകൊണ്ട് സുഹൃത്തിനോട് മാപ്പു ചോദിച്ചുവെന്...

അത്ഭുതപ്പെടുത്തുന്ന സ്വര്‍ണത്തിന്റെ ഭൂമിയിലെ ‘ഉറവിടം..ദക്ഷിണാഫ്രിക്കയിൽ സ്വർണമല:60 ബില്യൺ കോടിയുടെ സ്വർണം

Image
മാറ്റ്‌സമോ: അത്ഭുതപ്പെടുത്തുന്ന സ്വര്‍ണത്തിന്റെ ഭൂമിയിലെ ‘ഉറവിടം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി .മനുഷ്യനെ ഭ്രമിപ്പിക്കുന്ന മഞ്ഞലോഹത്തിന് ഇനി വില കുറയും .അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈജിപ്തില്‍ വ്യാപാരത്തിലെ വിലയേറിയ വസ്തുവായി സ്വര്‍ണം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായതിന്റെ ഏറ്റവും പുരാതന തെളിവുകളിലൊന്നാണിത്.ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരങ്ങളിലും സ്വര്‍ണം കൊണ്ടുള്ള വസ്തുക്കളായിരുന്നു സൂക്ഷിച്ചു വച്ചവയിലേറെയും.സ്വര്‍ണവിലയിലുണ്ടാകുന്ന ഓരോ ഏറ്റക്കുറച്ചിലുകളും രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനമാണ് ഉണ്ടാക്കുന്നത്. ‘മഞ്ഞലോഹ’ത്തെ ഇഷ്ടപ്പെടുന്നവര്‍ ഏറെയുള്ള ഇന്ത്യയില്‍ പ്രത്യേകിച്ച്. 60 കിലോമീറ്റർ ചുറ്റളവിൽ 4800 അടി ഉയരമുള്ള സ്വർണ മല ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ലോകത്തിൽ നിലവിൽ ഉപയോഗത്തിലിരിക്കുന്ന സ്വർണത്തിന്റെ നൂറ് മടങ്ങ് ഇരട്ടി സ്വർണശേഖരമുള്ള മലയാണ് ദക്ഷിണാഫ്രിക്കയിലെ മാറ്റ്‌സമോ കൾച്ചറൽ വില്ലേജിലെ കാടുകളിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഈ സ്വർണ മലയിൽ ഖനനം തുടങ്ങാൻ വേണ്ട സജീകരണങ്ങൾ നടത്താൻ പ്രാദേശിക സർക്കാർ ന...

മംഗ്‌ളീഷു പറഞ്ഞു സ്റ്റേജ് ഷോകളേയും ചാനൽ ഷോകളേയും ഒരുപോലെ ത്രസിപ്പിച്ച സുന്ദരി ഗ്ലാമറസ് ലുക്കിൽ.കാൽപ്പന്തുകളിയുടെ വിവരണം നടത്തി ശ്രദ്ധ നേടി രഞ്ജിനി ഹരിദാസ്

Image
തിരുവനന്തപുരം: മംഗ്‌ളീഷു പറഞ്ഞു സ്റ്റേജ് ഷോകളേയും ചാനൽ ഷോകളേയും ഒരുപോലെ ത്രസിപ്പിച്ച സുന്ദരി രഞ്ജിനി ഹരിദാസ് ഗ്ലാമറസ് ലുക്കിൽ ക്യാമറക്ക് മുമ്പിലെത്തി.കേരളത്തിലെ ഫുട്‌ബോൾ പ്രേമികളുടെ അകമഴിഞ്ഞ പിന്തുണയോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എന്ന ടീം കളത്തിലിറങ്ങുന്നത്. ഓരോ കളിയും നേരിൽ കാണാന്നും ടിവിയിൽ വാച്ച് ചെയ്യുന്നതും നിരവധി പേരാണ്. സ്റ്റാർ ഗ്രൂപ്പിനാണ് ഐഎസ്എല്ലിന്റെ സംപ്രേഷണ അവകാശമുള്ളതും. വ്യൂവർഷിപ്പ് കൂടുതൽ ലഭിക്കാൻ വേണ്ടി മലയാളത്തിൽ ഏഷ്യാനെറ്റ് മൂവീസിൽ മലയാളം കമന്ററിയുടെ അകമ്പടിയോടെ കളി സംപ്രേഷണം ചെയ്യുന്നുണ്ട്. ഇത്തവണ കുറച്ചു കൂടി പ്രൊഫഷണലാക്കിയാണ് സ്റ്റാർ ഗ്രൂപ്പ് തന്ത്രം മെനയുകയാണ് അവതാരകയായ രഞ്ജിനി ഹരിദാസിനെ കൊണ്ട് .പ്രീമാച്ച് റിപ്പോർട്ടും പോസ്റ്റ് മാച്ച് റിപ്പോർട്ടും പറയുന്നതിനായി മലയാളത്തിലെ പ്രമുഖ ചാനൽ അവതാരിക രഞ്ജിനി ഹരിദാസിനെയും മുൻ ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐഎം വിജയനെയും ചുമതലപ്പെടുത്തിയിരിക്കയാണ് ഏഷ്യാനെറ്റ് മൂവീസ്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളിലാണ് ഇരുവരും അവതാരകരുടെ റോളിലെത്തുന്നത്. രണ്ട് പേരെയും ചാനൽ വ്യത്യസ്ത ലുക്കുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചാനലിന് വേണ്ടി ഐഎ...

ഒടിയനിലെ രൂപമാറ്റം കണ്ട് ഞെട്ടിയവരില്‍ സൂപ്പര്‍ സ്റ്റാറും; മോഹന്‍ലാലിനെ വിളിച്ച് അഭിനന്ദിച്ചു; ഇനി ലാലേട്ടന്റെ മീശ ഇല്ലാത്ത കട്ട ഹീറോയിസം കാണാമെന്ന് സംവിധായകന്‍

Image
ഒടിയന്റെ ടീസര്‍ കണ്ട് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് മോഹന്‍ലാലിനെ വിളിച്ച് അഭിനന്ദിച്ചു. ഇക്കാര്യം ചിത്രത്തിന്റെ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ആണ് വെളിപ്പെടുത്തിയത്. മോഹന്‍ലാലിന്റെ പുതിയ ലുക്ക് പ്രേക്ഷകര്‍ സ്വീകരിച്ചതോടെ മാസങ്ങളായി ഉള്ളിലുണ്ടായിരുന്ന ആകാംക്ഷയും ഭയവും ആശ്വാസത്തിന് വഴിമാറിയെന്നും സംവിധായകന്‍ പറഞ്ഞു. ‘ഇതുവരെ ലാലേട്ടന്റെ മീശ പിരിച്ചുള്ള ഹീറോയിസം ആണ് നമ്മള്‍ കണ്ടത്. ഇനി മീശ ഇല്ലാത്ത കട്ട ഹീറോയിസം കാണാം. ഞാനും ഒരു ലാല്‍ ആരാധകനാണ് അദ്ദേഹം പറഞ്ഞു. ‘ഒടിയന്റെ ഫസ്റ്റ്‌ലുക്ക് വന്ന നാള്‍ മുതല്‍ ഞാനടക്കമുള്ള അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എങ്ങനെയാകും അദ്ദേഹം ഈ രൂപത്തിലേക്ക് മാറുക. വര്‍ഷങ്ങളായി നമ്മളുടെ മനസ്സില്‍ പതിഞ്ഞൊരു മുഖമുണ്ട് അദ്ദേഹത്തിന്. അതില്‍ നിന്നും ഈ രൂപത്തിലേക്ക് മാറുമ്പോള്‍ ആരാധകരും അത് എങ്ങനെയെടുക്കും എന്നൊരു സംശയം ഉണ്ടായിരുന്നു.’ ‘ആരാധകര്‍ ഞെട്ടിയെന്ന് എല്ലാവരും പറയുന്നു. പക്ഷെ ഞാനിപ്പോള്‍ ആ ഞെട്ടലില്‍ നിന്ന് പുറത്തു വന്നിരിക്കുന്നു. 60 ദിവസം നീണ്ട കഠിന പരിശീലനമായിരുന്നു. ഒന്നുരണ്ടു വര്‍ഷം കൂടി പരിശീലനം നല്‍കിയ വിദഗ്ദര്‍ ലാലിനൊ...

6 വയസ്സേയുള്ളൂ; 70 കോടിയാണ് ശമ്പളം; കോടീശ്വരനായത്…

Image
ടെക്‌സാസ് : ആറുവയസ്സുകാരനായ റയാന്‍ ഒരു വര്‍ഷം സമ്പാദിക്കുന്നത് 70 കോടി രൂപ. യൂട്യൂബില്‍ കളിപ്പാട്ടങ്ങള്‍ വിലയിരുത്തിയാണ് ഈ കൊച്ചുമിടുക്കന്‍ ഇത്രയും തുക പ്രതിവര്‍ഷം നേടുന്നത്. അമേരിക്കയിലെ ടെക്‌സാസ് ആണ് റയാന്റെ ജന്‍മദേശം. യൂട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക സമ്പാദിക്കുന്ന 8 പേരില്‍ ഒരാളാണ് റയാന്‍. ഫോബ്‌സ് മാസിക തയ്യാറാക്കിയ പട്ടികയില്‍ ഈ ഗണത്തിലെ എട്ടാമന്‍. റയാന്‍ ടോയ്‌സ് റിവ്യൂ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വ്യത്യസ്തമായ കളിപ്പാട്ടങ്ങള്‍ വിലയിരുത്തുന്ന വീഡിയോകള്‍ പങ്കുവെയ്ക്കുന്നത്. തന്റെ പ്രായത്തിന് ചേരുന്ന വിഷയം തെരഞ്ഞെടുത്ത് അതില്‍ വിലയിരുത്തലുകള്‍ നടത്തി വിജയിച്ചിരിക്കുകയാണ് ഈ കുഞ്ഞുപ്രതിഭ. മാതാപിതാക്കളാണ് റയാന്റെ വിലയിരുത്തലുകള്‍ ദൃശ്യവല്‍ക്കരിച്ച് എഡിറ്റിങ്ങ് നിര്‍വഹിച്ച് യൂട്യൂബില്‍ പോസ്റ്റ് ചെയ്യുന്നത്. വിവരിക്കേണ്ട വിശദാംശങ്ങളും മറ്റും ലഭ്യമാക്കുന്നത് മാതാപിതാക്കളാണ്. 2015 മാര്‍ച്ചിലാണ് ഇതിനായി യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. അന്ന് റയാന് കേവലം 4 വയസ്സുമാത്രം. 2015 ജൂലൈ ആകുമ്പോഴേക്കും റയാന്റെ വീഡിയോകള്‍ വൈറലായി തുടങ്ങി. ഇതോടെ ലോകത്തെമ്പാടും റയാന്‍ ആരാധകരെ സൃഷ്ടിച്ചെടുക്കുക...

പാര്‍വതിക്ക് പണ്ഡിറ്റിന്‍റെ മറുപടി; നടനും നടിയും സംവിധായകന്‍റെ കൈയ്യിലെ ഒരു ഉപകരണം

Image
മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തേയും ചിത്രത്തിലെ നായക കഥാപാത്രത്തേയും വിമര്‍ശിച്ച് രംഗത്തെത്തിയ പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. ഒരു നടനോ നടിയോ സംവിധായകന്റെ കൈയ്യിലെ വെറും ഒരു ഉപകരണം മാത്രമാണെന്നും അവരുടെ കീഴില്‍ അഭിനയിക്കുമ്പോള്‍ നമ്മുടെ കഥാപാത്രം എന്തൊക്കെ പറയുമെന്ന കാര്യത്തില്‍ നിയന്ത്രണം വെക്കാന്‍ കഴിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും സ്‌ക്രിപ്റ്റ്, ഡയറക്ടര്‍, പ്രൊഡ്യൂസര്‍ എല്ലാം ആണുങ്ങളാകും. അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുകയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ‘മുടക്കു തിരിച്ചു പിടിക്കുക, നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമാ ചെയ്യുന്നവരുടേയും, കൊമേഷ്യല്‍ ഫിലിം ചെയ്യുന്നവരുടെയും ഏക ലക്ഷ്യം. അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല.’ സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു. മമ്മൂട്ടിയുടെ കസബയിലെ ഡലയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്...

കൊഹ്‌ലി അനുഷ്‌കയുടെ വിരലില്‍ അണിഞ്ഞ മോതിരത്തിന്റ വില കേട്ടാല്‍ ഞെട്ടും; മോതിരത്തിനായി അലഞ്ഞത് മൂന്നുമാസം

Image
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ക്രിക്കറ്റ്-ബോളിവുഡ് സൂപ്പര്‍താരങ്ങളായ വിരാട് കൊഹ്‌ലി-അനുഷ്‌ക വിവാഹം യാഥാര്‍ഥ്യമായിരിക്കുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹത്തിന്റെ ഓരോ നിമിഷങ്ങളും ചിത്രങ്ങളായും വിഡിയോകളായും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ മല്‍സരിച്ചാണ് പോസ്റ്റ് ചെയ്യുന്നത്.  വിവാഹദിനത്തിലെ ഇരുവരുടെയും വസ്ത്രധാരണവും അനുഷ്‌കയുടെ ആഭരണങ്ങളും ഏവരുടെയും മനം കവര്‍ന്നിട്ടുണ്ട്. ചിത്രങ്ങള്‍ കണ്ടവരെല്ലാം തന്നെ സംസാരിച്ച മറ്റൊരു കാര്യം അനുഷ്‌കയുടെ വിരലില്‍ കൊഹ്‌ലി അണിഞ്ഞ വിവാഹമോതിരത്തെക്കുറിച്ചാണ്. അനുഷ്‌കയ്ക്ക് ഏറ്റവും അനുയോജ്യമായ മോതിരം കണ്ടെത്താന്‍ കൊഹ്‌ലിക്ക് 3 മാസം വേണ്ടിവന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വളരെ അപൂര്‍വമായ ഡയമണ്ട് പതിപ്പിച്ച മോതിരമാണ് അനുഷ്‌കയുടെ വിരലില്‍ കൊഹ്‌ലി അണിയിച്ചത്. ഓസ്ട്രിയയിലെ ഡിസൈനറാണ് മോതിരം ഡിസൈന്‍ ചെയ്തത്. മോതിരത്തിന്റെ ഡിസൈന്‍ പറഞ്ഞറിയിക്കാനാവാത്ത വിധം മനോഹരമാണ്. ഒരു കോടിയോളമാണ് മോതിരത്തിന്റെ വില. കാണുന്ന ഒരാള്‍ക്കും മോതിരത്തില്‍നിന്നും കണ്ണെടുക്കാനാവില്ലെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങളിുലൊരാള്‍...