"ആട് ഇല്ലാത്ത ട്രൈലെറുമായി ആട് 2"



ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലേക്ക് എത്തുന്നു. ആദ്യ ഗാനത്തിന് പിന്നാലെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഗാനത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു , എന്നാല്‍ ട്രെയിലര്‍ പ്രതീക്ഷ നല്‍കുന്നവയാണ്.ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ച ആളുകള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്.

ആട് ഒരു ഭീകര ജീവിയാണ് ബോക്സ് ഓഫീസ് പരാജയമായിരുന്നു, എന്നാല്‍ ടോറന്റ് - ഡിവിഡി - ടീവി ചാനലുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ്. ചിത്രത്തിലെ കഥാപാത്രങ്ങളായ ജയസൂര്യയുടെ ഷാജി പാപ്പനും സണ്ണി വെയ്നിന്‍റെ ചെകുത്താന്‍ സേവ്യറും സൈജു കുറുപ്പിന്‍റെ അറക്കല്‍ അബുവും വിജയ് ബാബുവിന്‍റെ സര്‍ബത്ത് ഷമീര്‍ എന്നിവര്‍ രണ്ടാം വരവിലൂടെ ആദ്യ പരാജയത്തിന്റെ കയ്പ്പ് മധുരമാകുമോ ? കാത്തിരിക്കാം ..

Comments