ബിയറിന്റെ മണം ഇഷ്ടമല്ല, ഇഷ്ടം വൈനിനോട്; ബിയര്‍ കഴിക്കാതെ എങ്ങനെ ബിയറിന്റെ മണമറിയുമെന്ന് ചോദിച്ചപ്പോള്‍ നെക്സ്റ്റ് ക്വറ്റിന്എന്ന് സനുഷ
ബിയറാണോ വൈനാണോ ഇഷ്ടമെന്ന് സനുഷയോടു ചോദിച്ചാല്‍ വൈനെന്ന് മറുപടി പറയും സനുഷ. എന്നാല്‍ വോഡ്കിയാണോ വിസ്കിയാണോ ഇഷ്ടമെന്ന് ചോദിച്ചാല്‍ വോഡ്കയെന്ന് പറയും. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സനുഷ മനസ്സുതുറക്കുന്നത്. അച്ഛനും അമ്മയും ഈ അഭിമുഖം കാണരുതെന്നും സനുഷ പറയുന്നു.
ബിയറിനേക്കാള്‍ ഇഷ്ടം വൈനെന്ന് പറഞ്ഞ സനുഷ ബിയറിന്റെ മണം ഇഷ്ടമല്ലെന്നായിരുന്നു മറുപടി നല്‍കിയത്. ബിയര്‍ കഴിക്കാതെ ബിയറിന്റെ മണം എങ്ങനെ അറിയാമെന്ന ചോദ്യത്തിന് നെക്സ്റ്റ് ക്വസ്റ്റന്‍ എന്നായിരുന്നു സനുഷയുടെ പ്രതികരണം.
പ്രണയത്തെ കുറിച്ചും സനുഷ പറയുന്നു. കൂട്ടുകാരുടെ പ്രണയത്തിന് സഹായം ചെയ്ത് കൊടുക്കാറുണ്ടെന്നും അനിയനും ടിപ്സുകള്‍ നല്‍കാറുണ്ടെന്നം സനുഷ. എന്നാല്‍ തനിക്ക് മറ്റാരോടും പ്രണയം തോന്നിയിട്ടില്ലെന്നും ജീവിതത്തോടാണ് പ്രണയമെന്നും തന്നോടു തന്നെയാണ് ഇഷ്ടവും പ്രണയമെന്നും സനുഷ പറയുന്നു.
1998ല്‍ കല്ലുകൊണ്ട് ഒരു പെണ്ണ് എന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച സനുഷ 2009ല്‍ റേനിഗുണ്ട എന്ന ചിത്രത്തില്‍ നായികയായും അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിലെത്തിയ സനുഷയുടെ ഏറ്റവും പുതിയ ചിത്രമാണ് കൊടിവീരന്‍.

Comments
Post a Comment